Your Image Description Your Image Description

കോട്ടയം ജില്ലയിലെ നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടറെയും ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെയും നിയമിക്കുന്നു. ഡോക്ടർ തസ്തികയിലേക്ക് ടി.സി.എം.സി. രജിസ്‌ട്രേഷൻ ഉള്ളവർക്കും 50 വയസ്സിൽ താഴെയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഫോട്ടോയും ഫോൺ നമ്പറും അടങ്ങുന്ന ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജനുവരി 22 നകം നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തിൽ അപേക്ഷ നൽകണം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ജനുവരി 25ന് രണ്ട് മണിക്ക് കോട്ടയം നഗരസഭയിൽ വെച്ച് അഭിമുഖം നടത്തും.

ഫാർമസിസ്റ്റിന്റെ തസ്തികയിലേക്ക് ഫാർമസി കോഴ്‌സ് സർട്ടിഫിക്കറ്റും ഫാർമസി കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഫോട്ടോയും ഫോൺ നമ്പറും അടങ്ങുന്ന ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജനുവരി 22ന് വൈകിട്ട് അഞ്ചിനകം നൽകണം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കോട്ടയം നഗരസഭയിൽ വച്ച് ജനുവരി 25ന് ഉച്ചകഴിഞ്ഞു 3.30 ന് അഭിമുഖം നടത്തും.

വിശദ വിവരത്തിന് : 0481 2362299

Leave a Reply

Your email address will not be published. Required fields are marked *