Your Image Description Your Image Description
Your Image Alt Text

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന് കീഴിൽ  വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാർഡിന്റെ കണ്ണൂർ മേഖലാതല ഉദ്ഘാടനവും വിദ്യാർഥികൾക്കായുള്ള അവാർഡ് വിതരണവും നടത്തി.  കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ രജിസ്ട്രേഷൻ-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

2022-23 വർഷത്തെ വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാർഡ് വിതരണവും എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ, ഫിഷറീസ് ടെക്നിക്കൽ സ്കൂൾ തലങ്ങളിൽ വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളും ക്യാഷ് അവാർഡുകളുമാണ് വിതരണം ചെയ്തത്.

മത്സ്യബോർഡ് ചെയർമാൻ കൂട്ടായി ബഷീർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ മുഖ്യാതിഥിയായി. മത്സ്യ ബോർഡ് കമ്മീഷണർ ഇൻ ചാർജ് എപി സതീഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ആർ ജുഗ് നു, മത്സ്യഫെഡ് ജില്ലാ മാനേജർ വി രജിത, മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ. പി സന്തോഷ്, ജില്ലാ സെക്രട്ടറി എൻ പി ശ്രീനാഥ്, അനുബന്ധ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി മനോഹരൻ പനോളി, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് എടി നിഷാത്ത്, മത്സ്യത്തൊഴിലാളി ഫെഡറേഷൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി സാഹിർ പാലക്കൽ, ജില്ലാ സെക്രട്ടറി പി എം ബഷീർ, ജൂനിയർ എക്സിക്യൂട്ടീവ് മത്സ്യ ബോർഡ് കെ രാജേഷ്, കാസർകോട് ഫിഷറീസ് ഓഫീസർ എം ഗീത സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *