Your Image Description Your Image Description
Your Image Alt Text

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ ഒരു വര്‍ഷത്തെ പരിശീലനത്തിനായി ഗ്രാജുവേറ്റ് എന്‍ജിനീയറിങ് അപ്രന്റീസിനെ നിയോഗിക്കുന്നു. ബി.ടെക് (സിവില്‍/കെമിക്കല്‍/എന്‍വിയോണ്‍മെന്റല്‍) ആണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 28. സ്റ്റൈപ്പന്‍ഡ് 10,000 രൂപ.

താത്പര്യമുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ ജനുവരി 24 ന് രാവിലെ 11 ന് നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യുവില്‍ പങ്കെടുക്കണമെന്ന് എന്‍വിയോണ്‍മെന്റല്‍ എന്‍ജിനീയര്‍ അറിയിച്ചു.

മുന്‍പ് ബോര്‍ഡിന്റെ അപ്രന്റീസായി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ അപേക്ഷിക്കേണ്ടതില്ല. വിശദാംശങ്ങള്‍ www.kspcb.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 9447975714.

Leave a Reply

Your email address will not be published. Required fields are marked *