Your Image Description Your Image Description

അകത്തേത്തറ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ലാബോറട്ടറിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനില്‍ താത്ക്കാലിക നിയമനം നടത്തുന്നു.

ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ മെഡിക്കല്‍ ലാബോറട്ടറി ടെക്നോളജിയില്‍ ബിരുദം/മെഡിക്കല്‍ ലാബോറട്ടറി ടെക്നോളജിയില്‍ ഡിപ്ലോമ എന്നിവയാണ് യോഗ്യത. പ്രായപരിധി 40.

താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയുമായി ജനുവരി 19ന് രാവിലെ 10ന് കൂടിക്കാഴ്ചക്കായി അകത്തേത്തറ ഗ്രാമപഞ്ചായത്തില്‍ എത്തിച്ചേരണമെന്ന് അകത്തേത്തറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2554935

Leave a Reply

Your email address will not be published. Required fields are marked *