Your Image Description Your Image Description

ജില്ലാ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തികയില്‍  കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷകര്‍ പ്ലസ് ടു, രണ്ടു വര്‍ഷത്തെ കോഴ്‌സായ ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി എന്നിവ പാസായവരും ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഉള്ളവരുമായിരിക്കണം.

പ്രായപരിധി 2024 ജനുവരി ഒന്നിന് 40 കവിയരുത്. പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും സഹിതം ജനുവരി 29 ന് രാവിലെ 11ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന് മുന്‍പാകെ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327, 2534524

Leave a Reply

Your email address will not be published. Required fields are marked *