Your Image Description Your Image Description
Your Image Alt Text

 

മൈലപ്രയിൽ വ്യവസായിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി മുത്തുകുമാരനെ (24) പത്തനംതിട്ട പോലീസ് തമിഴ്‌നാട്ടിലെ ഒളിത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. പ്രതിയെ വിരുതനഗർ ശ്രീവല്ലിനഗറിൽ നിന്ന് അറസ്റ്റ് ചെയ്തു. ഡിവൈഎസ്പി നന്ദകുമാർ, പത്തനംതിട്ട സിഐ ജിബു ജോർജ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി. . ഇതോടെ അഞ്ച് പ്രതികളും പിടിയിലായി.

മുത്തുകുമാരനുമായി സ്ഥലത്ത് ഇന്ന് തെളിവെടുപ്പ് നടത്തും.30ന് മൈലപ്ര പുതുവേലിൽ ജോർജ് ഉണ്ണൂണ്ണി (73) കടയ്ക്കുള്ളിൽ കൊല്ലപ്പെട്ടിരുന്നു. മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകം. കടയിൽ സൂക്ഷിച്ചിരുന്ന 50,000 രൂപയു൦ ഒമ്പത് പവൻ സ്വർണമാലയുമാണ് കവർന്നത്. മുഖ്യപ്രതികളായ തമിഴ്‌നാട് സ്വദേശികളായ മുരുകൻ, സുബ്രഹ്മണ്യൻ, പത്തനംതിട്ട സ്വദേശി ഓട്ടോറിക്ഷാ ഡ്രൈവർ ഹാരിബ്, പത്തനംതിട്ട സ്വദേശി നിയാസ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിർണായക തെളിവായ സിസിടിവി ഹാർഡ് ഡിസ്‌ക് കഴിഞ്ഞ ദിവസം അച്ചൻകോവിൽ പുഴയിൽ നിന്ന് കണ്ടെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *