Your Image Description Your Image Description
Your Image Alt Text

തായ്‌ലൻഡ് രാജാവിന്റെ പ്രതിനിധി സംഘം അയോദ്ധ്യയിൽ . തായ്‌ലൻഡ് രാജാവിന്റെ പേരിൽ ഒരു സാംസ്കാരിക കേന്ദ്രം ആരംഭിക്കാനുള്ള ചർച്ചകളും സംഘം നടത്തി .
ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗം ബിമലേന്ദ്ര മോഹൻ പ്രതാപ് മിശ്രയുമായി കൂടിക്കാഴ്ച നടത്തിയ തായ് പ്രതിനിധി സംഘം അയോദ്ധ്യയിൽ സാംസ്കാരിക കേന്ദ്രം തുറക്കാനുള്ള നിർദ്ദേശം സമർപ്പിക്കുകയും ഭൂമി ആവശ്യപ്പെടുകയും ചെയ്തു.

ശ്രീരാമന്റെ ജന്മസ്ഥലമെന്ന നിലയിൽ ഹിന്ദുമത വിശ്വാസികളുടെ ലക്ഷക്കണക്കിന് വിശ്വാസികളുടെ ഹൃദയത്തിൽ അയോദ്ധ്യയ്‌ക്ക് പ്രത്യേക സ്ഥാനമുണ്ടെന്ന് പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ട തായ്‌ലൻഡിലെ ഇന്ത്യൻ സ്ഥാനപതിയും ഐക്യരാഷ്‌ട്രസഭയിലെ ലോകസമാധാന അംബാസഡറുമായ ഡോ.പർവീന്ദർ സിംഗ് പറഞ്ഞു. . ഇത് കണക്കിലെടുത്ത്, ഉത്തർപ്രദേശിലെ വാട്ട് ഫ്രാ റാം അയോദ്ധ്യയിൽ കലാ-സാംസ്കാരിക കേന്ദ്രം സ്ഥാപിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *