Your Image Description Your Image Description
Your Image Alt Text

സ്‌ട്രോക്കിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലപ്പുറം മഞ്ചേരി സ്വദേശി ജിദ്ദയിൽ നിര്യാതനായി. കാരപ്പറമ്പ് സ്വദേശി ഇളയേടത്ത് അബ്ദുറഹ്മാന്‍ (53) ആണ് മരിച്ചത്. 15 ദിവസമായി ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. നേരത്തെ 15 വർഷത്തോളം റിയാദിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം രണ്ടു മാസം മുമ്പാണ് പുതിയ വിസയിൽ നാട്ടിൽനിന്ന് ജിദ്ദയിലെത്തിയത്. പിതാവ്: പരേതനായ അബൂബക്കർ. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ഖമറുന്നിസ. മക്കൾ: ഫാത്തിമ ഹിദ, അബൂബക്കർ റിഹാൻ, മുഹമ്മദ് നജ് ഹാൻ. മരുമക്കൾ: അബ്ദുറഷീദ്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *