Your Image Description Your Image Description
Your Image Alt Text

ഒമാനിൽ വാ​ണി​ജ്യ​ സ്ഥാ​പ​ന​ങ്ങ​ളി​ലെ മോ​ഷ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മൂ​ന്നു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബ​ഹ്‌​ല വി​ലാ​യ​ത്തി​​ലെ മൂ​ന്ന്​ വാ​ണി​ജ്യ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ഗ​ണ്യ​മാ​യ തു​ക ത​ട്ടി​യെ​ടു​ത്ത​തി​ന്​ ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റ് പോ​ലീ​സ് ക​മാ​ൻ​ഡാ​ണ്​ ഇ​വ​രെ പ​ടി​കൂ​ടി​യ​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അതേസമയം രാ​ജ്യ​ത്തേ​ക്കു​ ക​ട​ത്തി​യ 99 കി​ലോ മ​യ​ക്കു​മ​രു​ന്ന്​​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പി​ടി​കൂ​ടി. തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നാ​ർ​ക്കോ​ട്ടി​ക്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്‌​സ്റ്റ​ൻ​സ് ക​ൺ​ട്രോ​ൾ ഡി​പ്പാ​ർ​ട്മെ​ന്റ് കോ​സ്റ്റ് ഗാ​ർ​ഡ് പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​ ത​ട​ഞ്ഞ​ത്. സം​ഭ​വമാ​യി ബ​ന്ധ​പ്പെ​ട്ട്​ ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള നാ​ലു പേ​രെ അ​റ​സ്റ്റ്​ ചെ​യ്തു. 50 കി​ലോ​ഗ്രാം ക്രി​സ്റ്റ​ൽ മെ​ത്തും 49 കി​ലോ​ഗ്രാം ഹാ​ഷി​ഷും പി​ടി​ച്ചെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *