Your Image Description Your Image Description
Your Image Alt Text

സൗ​ദി ഫി​ലിം ക​മീ​ഷ​ൻ പ​രി​ശീ​ല​ന​ത്തി​ന്​​ തു​ട​ക്കം.ക​മീ​ഷ​ൻ സി.​ഇ.​ഒ അ​ബ്​​ദു​ല്ല അ​ൽ ഇ​യാ​ഫി​​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ ബൊ​ളി​വാ​ഡ് സി​റ്റി​യി​ലെ മൂ​വി സി​നി​മ​യി​ലാ​യി​രു​ന്നു ഉ​ദ്​​ഘാ​ട​ന​ച​ട​ങ്ങ്.

സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളെ​ക്കു​റി​ച്ചും ഉ​പ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള പ​ഠ​ന​വും പ​രി​ശീ​ല​ന​വു​മാ​ണ്​ ഈ ​മേ​ള​യി​ൽ ന​ൽ​കു​ന്ന​ത്. ഇ​തി​ന​കം ഇ​ങ്ങ​നെ വാ​ർ​ത്തെ​ടു​ക്ക​​പ്പെ​ട്ട നി​ര​വ​ധി പ്ര​തി​ഭ​ക​ളാ​ൽ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ​ സ്വ​ന്തം മു​ദ്ര​പ​തി​പ്പി​ക്കാ​നാ​യ സി​നി​മ​ക​ൾ നി​ർ​മി​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്ന്​ അ​ബ്​​ദു​ല്ല അ​ൽ​ഇ​യാ​ഫ്​ പ​റ​ഞ്ഞു. പ്ര​മു​ഖ പ​രി​ശീ​ല​ക​രു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​ന്താ​രാ​ഷ്​​ട്ര പ്രൊ​ഡ​ക്ഷ​ൻ ഹൗ​സു​ക​ളു​ടെ​യും മേ​ൽ​നോ​ട്ടം ഇ​തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ഇ​ത്ത​വ​ണ ‘ഫി​ലിം വാ​ല്യൂ ചെ​യി​നി’​​ന്റെ 20 മേ​ഖ​ല​ക​ളി​ലാ​യി 4,000 പേ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കാ​നും രാ​ജ്യ​ത്തു​ട​നീ​ളം 13 ഇ​ട​ങ്ങ​ളി​ൽ 150 പ​രി​ശീ​ല​ന​ക്ക​ള​രി​ക​ൾ ന​ട​ത്താ​നും 10 മാ​സ്​​റ്റ​ർ ക്ലാ​സ് കോ​ഴ്‌​സു​ക​ൾ ന​ട​ത്താ​നു​മാ​ണ്​ പ​ദ്ധ​തി​യു​ള്ള​ത്.

‘കാ​ദ​ർ’ പ്രോ​ഗ്രാ​മി​ലൂ​ടെ ഏ​ക​ദേ​ശം 10 അ​ന്താ​രാ​ഷ്ട്ര സി​നി​മ പ്രൊ​ഡ​ക്ഷ​ൻ ഹൗ​സു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ 50 ദേ​ശീ​യ പ്ര​തി​ഭ​ക​ളെ തി​ര​ഞ്ഞെ​ടു​ക്കും. തു​ട​ക്ക​ക്കാ​ർ​ക്കും പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കു​മാ​യി മൂ​ന്ന് വ്യ​ത്യ​സ്ത ട്രാ​ക്കു​ക​ൾ ഒ​രു​ക്കു​ന്ന ഫി​ലിം മേ​ക്കേ​ഴ്‌​സ് പ്രോ​ഗ്രാം, വ്യ​ക്തി​പ​ര​വും വി​ദൂ​ര​വു​മാ​യ പ​രി​ശീ​ല​ന കോ​ഴ്‌​സു​ക​ൾ, മാ​സ്​​റ്റ​ർ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യം​വെ​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *