Your Image Description Your Image Description
Your Image Alt Text

റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിക്കും. എ.ഡി.എം ടി.മുരളിയുടെ അധ്യക്ഷയില്‍ സബ്കമ്മിറ്റി യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. ജനുവരി 26ന് തേക്കിന്‍ക്കാട് മൈതാനിയില്‍ വിദ്യാര്‍ഥി കോര്‍ണറില്‍ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അഭിവാദ്യം സ്വീകരിക്കും.

പൊലീസ്, എക്സൈസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, ഫോറസ്റ്റ്, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് ഉള്‍പ്പെടെയുള്ള യൂണിറ്റുകളും ബാന്‍ഡ് ട്രൂപ്പുകളും പരേഡില്‍ അണിനിരക്കും. മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് ട്രോഫി സമ്മാനിക്കും. അന്നേദിവസം വൈകിട്ട് കോര്‍പറേഷന്‍ നടത്തുന്ന റിപ്പബ്ലിക്ദിന റാലിയില്‍ എല്ലാ വകുപ്പുകളുടെയും സാന്നിധ്യമുണ്ടാകണമെന്ന് യോഗം നിര്‍ദേശിച്ചു.

ജനുവരി 22, 23, 24 തീയതികളില്‍ വൈകിട്ട് മൂന്നിനും 25നും 26നും രാവിലെ ഏഴിനും റിഹേഴ്‌സല്‍ നടത്തും. റിഹേഴ്സലിലും റിപ്പബ്ലിക് ദിനത്തിലും പരേഡില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗകര്യം ഉറപ്പാക്കും. ഭക്ഷണ വിതരണം, ആംബുലന്‍സ് സഹിതമുള്ള മെഡിക്കല്‍ സംഘം, പന്തല്‍, അലങ്കാരങ്ങള്‍ ഉള്‍പ്പെടെയുള്ള മൈതാനത്തിന്റെ ക്രമീകരണം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തി. പൂര്‍ണമായും ഹരിത പെരുമാറ്റചട്ടം പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുക. എ.ഡി.എമ്മിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ വകുപ്പ്തല ഉദ്യോഗസ്ഥര്‍, സബ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *