Your Image Description Your Image Description
Your Image Alt Text

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും. വിവാദമായ കേസിലെ കുറ്റപത്രം ദിവസങ്ങൾക്കകം കോടതിയിൽ സമർപ്പിക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ഉന്നതതല യോഗം ചേർന്നു. പ്രതികൾ കാറിലും ലാപ്‌ടോപ്പിലും മൊബൈൽ ഫോണിലും കുട്ടിയുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ കുറ്റപത്രത്തിന്റെ ഭാഗമായി സമർപ്പിക്കും. ഇതോടൊപ്പം ശാസ്ത്രീയ തെളിവുകളുടെ പരിശോധനാ ഫലവും ഉണ്ടാകും. കുട്ടിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യത്തിനായി കസ്റ്റഡിയിൽ വച്ചെന്നാണ് കേസ്. ജീവപര്യന്തം തടവ് ഉറപ്പാക്കുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അന്യായമായി തടവിലിടൽ, മുറിവേൽപ്പിക്കൽ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം

ചാത്തന്നൂർ മാമ്പള്ളിക്കാം കവിതരാജിൽ കെ.ആർ.പത്മകുമാർ (51), ഭാര്യ എം.ആർ.അനിതകുമാരി (39), മകൾ പി.അനുപമ (21) എന്നിവരാണ് പ്രതികൾ. ഇവർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അറസ്റ്റിലായി രണ്ട് മാസമായെങ്കിലും ഇതുവരെ ജാമ്യാപേക്ഷ നൽകിയിട്ടില്ല. 90 ദിവസത്തിനകം പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നതോടെ ഇവർ വിചാരണ വരെ ജയിലിൽ തുടരും. പത്മകുമാറിനും കുടുംബത്തിനും ഉണ്ടായ വൻ സാമ്പത്തിക ബാധ്യത തീർക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കസ്റ്റഡിയിൽ വെച്ചതെന്നാണ് പോലീസ് പറയുന്നത്. തട്ടിക്കൊണ്ടുപോയതിന്റെ പിറ്റേന്നാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ പഴി കേൾക്കേണ്ടി വന്നെങ്കിലും ദിവസങ്ങൾക്കകം പ്രതിയെ പൊലീസ് പിടികൂടി. പെൺകുട്ടിയുടെ സഹോദരനായിരുന്നു കേസിലെ പ്രധാന സാക്ഷി.

Leave a Reply

Your email address will not be published. Required fields are marked *