Your Image Description Your Image Description
Your Image Alt Text

അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി സർക്കാർ ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി രാമക്ഷേത്ര തീർത്ഥ ട്രസ്റ്റ്. ശ്രീരാമ ക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത്ത് റായിയും യോ​ഗത്തിൽ പങ്കെടുത്തിരുന്നു. പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാ​ഗമായി നടക്കുന്ന ഒരുക്കങ്ങളെ കുറിച്ച് ചർച്ച ചെയ്തതായി രാമക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

അയോദ്ധ്യാ ഡിവിഷണൽ കമ്മീഷണർ ഗൗരവ് ദയാൽ, ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവരും യോ​ഗത്തിൽ പങ്കെടുത്തു. പ്രാണപ്രതിഷ്ഠാ ചടങ്ങിനെത്തുന്ന അതിഥികളുടെ താമസം, വാഹനങ്ങളുടെ പാർക്കിം​ഗ് എന്നിവ യോ​ഗത്തിൽ ചർച്ച ചെയ്തു. അയോദ്ധ്യയിലെത്തുന്നതിന് വേണ്ടി എല്ലാ ഒരുക്കങ്ങളും സജ്ജമാണെന്നും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുകയാണെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *