Your Image Description Your Image Description
Your Image Alt Text

ന്യൂ​യോ​ർ​ക്ക്: യെ​മ​നി​ലെ ഹൂ​തി വി​മ​ത​ർ​ക്കെ​തി​രേ​യു​ള്ള സൈ​നി​ക​ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​ യു​എ​സ് .

ഇ​തോ​ടെ എ​ണ്ണ​വി​ല​യും ഉ​യ​രു​ന്നു. ഹൂ​തി​ക​ൾ തി​രി​ച്ച​ടി​ക്കു​മെ​ന്ന് ഭ​യ​ന്ന് കൂ​ടു​ത​ൽ ക​പ്പ​ലു​ക​ൾ ചെ​ങ്ക​ട​ൽ വ​ഴി​യു​ള്ള ഗ​താ​ഗ​തം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ലാ​ണ് എ​ണ്ണ​വി​ല ഉ​യ​രു​ന്ന​ത്. എ​ണ്ണ​വി​ല ഇ​ത്ത​ര​ത്തി​ൽ കൂ​ടു​ന്ന​ത് മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും പ്ര​തി​സ​ന്ധി​യാ​കും.

വെ​ള്ളി​യാ​ഴ്ച മാ​ത്രം നാ​ലു​ശ​ത​മാ​നം വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. ബ്രെ​ന്‍റ് ക്രൂ​ഡ് വി​ല 72 ഡോ​ള​റി​ൽ നി​ന്ന് 80 ഡോ​ള​ർ ക​ട​ന്നു.

ഹൂ​തി​ക​ളു​ടെ ശ​ക്തി ദു​ർ​ബ​ല​മാ​കു​ന്ന​തു​വ​രെ ആ​ക്ര​മ​ണം തു​ട​രു​മെ​ന്നാ​ണ് യു​എ​സ് വ്യ​ക്ത​മാ​ക്കി​യ​ത്. പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ സം​ഘ​ർ​ഷം കൂ​ടു​ത​ൽ വ്യാ​പി​ക്കു​ന്ന​തി​ന്‍റെ​യും എ​ണ്ണ​വി​ല കു​തി​ച്ചു​യ​രു​ന്ന​തി​ന്‍റെ​യും സൂ​ച​ന​ക​ളാ​ണ് ഇ​പ്പോ​ൾ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

 

Leave a Reply

Your email address will not be published. Required fields are marked *