Your Image Description Your Image Description
Your Image Alt Text

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ഏഴ് സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിൽ ആധുനികവത്കരിച്ചു. മണ്ഡലത്തിലെ 92 ഹൈടെക് എ.സി ക്ലാസ് മുറികൾ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നാടിനു സമർപ്പിച്ചു. കഴക്കൂട്ടം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ. എ യുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.

“ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം” എന്ന നിലപാടിലാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. അതിന്റെ ഭാഗമായാണ് ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി സ്കൂളുകൾ ആധുനികവത്ക്കരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴുവർഷക്കാലം കൊണ്ട് അയ്യായിരം കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ നടന്നത്. ഇതിന് പുറമേ തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഴിയും പൊതുവിദ്യാലയങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *