Your Image Description Your Image Description
Your Image Alt Text

ചൈനയുമായി ടൂറിസം സഹകരണം ഉള്‍പ്പെടെ സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ച്‌ മാലദ്വീപ്. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈനയിലെത്തിയിരുന്നു. ഈ സന്ദര്‍ശനത്തിലാണ് ചൈനയുമായി 20 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചത്.

തന്ത്രപ്രധാന സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഉഭയകക്ഷി ബന്ധം ദൃഢമാക്കാന്‍ ധാരണയിലെത്തി.

ടൂറിസം സഹകരണം, ദുരന്തസാധ്യത കുറയ്ക്കല്‍, ബ്ലൂ ഇക്കോണമി, ഡിജിറ്റല്‍ സമ്ബദ് വ്യവസ്ഥയില്‍ നിക്ഷേപം ശക്തിപ്പെടുത്തല്‍ തുടങ്ങിയ കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. മാലദ്വീപിന് ചൈന ഗ്രാന്റ് സഹായം നല്‍കാനും ധാരണയായി.

Leave a Reply

Your email address will not be published. Required fields are marked *