Your Image Description Your Image Description

ചേർത്തല നഗരസഭയുടെ നേതൃത്വത്തിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം നിര്‍മ്മിച്ച ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നാടിന് സമർപ്പിച്ചു. വഴിയാത്രക്കാര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്നവര്‍ക്കും ഉപയോഗപ്രദമായ രീതിയില്‍ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. നാല് ശുചിമുറികൾ, ഒരു വിശ്രമമുറി എന്നിവയുൾപ്പെടെ 610 ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ വിസ്തീർണ്ണം. തുടർപ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷണശാല ഒരുക്കുന്നതിനുള്ള പദ്ധതിയും നഗരസഭ വിഭാവനം ചെയ്യുന്നുണ്ട്.

ചടങ്ങിൽ നഗരസഭാധ്യക്ഷ ഷേർലി ഭാർഗവൻ അധ്യക്ഷയായി. ഉപാധ്യക്ഷൻ ടി എസ് അജയകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ ശോഭ ജോഷി, മാധുരി സാബു, എ എസ് സാബു, ജി രഞ്ജിത്, ഏലിക്കുട്ടി ജോൺ, നഗരസഭാംഗം മിത്ര വിന്ദ ബായ്, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *