Your Image Description Your Image Description

അരൂക്കുറ്റി പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ വട്ടത്തറ വീട്ടില്‍ ജയചന്ദ്രന്‍ തുറവൂര്‍ നാഷണല്‍ ഹൈവേയില്‍ റോഡ് ക്രോസ് ചെയ്ത നടന്നു പോകവെ പിക്കപ്പ് വാഹനം ഇടിച്ച് 2024 സെപ്റ്റംബര്‍ മാസം 29-ാം തീയതി മരണപ്പെട്ടു. മത്സ്യഫെഡ് ഇന്‍ഷുറന്‍സ് കമ്പനി മുഖേന പാസാക്കിയ പത്തുലക്ഷം രൂപ ധനസഹായത്തിന്റെ ചെക്ക് അവകാശികളായ അമ്മ വത്സല, ഭാര്യ അമ്പിളി, മക്കള്‍ അക്ഷയജിത്, അഭിജിത്ത് എന്നവര്‍ക്കായി വിതരണം ചെയ്തു. മത്സ്യഫെഡ് ജില്ലാ ഓഫീസില്‍ കൂടിയ യോഗത്തില്‍ മത്സ്യഫെഡ് ബോര്‍ഡ് മെമ്പര്‍ പി.എസ് .ബാബു അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ്  ചെയര്‍മാന്‍ റ്റി. മനോഹരന്‍ ചെക്കുകള്‍ വിതരണം ചെയ്തു. മത്സ്യഫെഡ് ബോര്‍ഡ് മെമ്പര്‍മാരായ റ്റി. എസ് രാജേഷ്, രാജ ദാസ്, ജില്ലാ മാനേജര്‍ ബി. ഷാനവാസ, പ്രോജക്ട് ഓഫിസര്‍ ഫെല്‍ഗ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *