Your Image Description Your Image Description

തൃശൂർ: തൃശൂരിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ രണ്ട് യുവതികൾക്കെതിരെ കാപ്പ ചുമത്തി. കരയാമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി ( 28), വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ഹിമ( 25) എന്നിവർക്കെതിരെയാണ് കാപ്പ ചുമത്തിയത്. ഇത് പ്രകാരം ഇരുവരും 6 മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ വന്ന് ഒപ്പ് വയ്‌ക്കുന്നതിനും ഉത്തരവായി.

ഇരുവരെയും സ്റ്റേഷനിൽ വിളിച്ച് വരുത്തിയാണ് ഉത്തരവ് നടപ്പാക്കിയത്. ഇരുവർക്കുമെതിരെ വലപ്പാട് പൊലീസ് സ്റ്റേഷനിൽ മോഷണത്തിനും വീട് കയറിയുള്ള ആക്രമണത്തിനും അടിപിടിക്കുമടക്കം മൂന്ന് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *