Your Image Description Your Image Description

കാര്‍ത്തികപ്പള്ളി താലൂക്കിലെ ചിങ്ങോലി വില്ലേജില്‍ ഉള്‍പ്പെട്ട് വരുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍  റീസര്‍വെ കേരള സർവെയും  അതിരടയാളവും  പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ സര്‍വ്വെ റിക്കാര്‍ഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും കാര്‍ത്തികപ്പള്ളി മാര്‍ത്തോമ്മാ സിറിയന്‍ ചര്‍ച്ചിന് എതിര്‍വശമുള്ള ചിങ്ങോലി ഡിജിറ്റല്‍ സര്‍വ്വെ ക്യാമ്പ് ഓഫീസിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൂവുടമസ്ഥര്‍ക്ക് http//entebhoomi.kerala.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് തങ്ങളുടെ ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനായും, പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസ് സമയത്ത് ഡിജിറ്റല്‍ സര്‍വ്വെ ക്യാമ്പ് ഓഫീസില്‍ സജ്ജീകരിച്ചിട്ടുള്ള സംവിധാനം പ്രയോജനപ്പെടുത്തിയും റിക്കാര്‍ഡുകള്‍ (പഞ്ചായത്ത് വാര്‍ഡ് ഒന്നു മുതല്‍ 13 വരെയും, മുന്‍സിപ്പല്‍ വാര്‍ഡ് 19,20) പരിശോധിക്കാവുന്നതാണ്.

പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സര്‍വെ റിക്കാര്‍ഡുകളിൻമേല്‍ ആക്ഷേപമുള്ള പക്ഷം 30 ദിവസങ്ങള്‍ക്കകം ചെങ്ങന്നൂര്‍ റീസര്‍വെ അസി. ഡയറക്ടര്‍ക്ക്(കാര്‍ത്തികപ്പള്ളി മാര്‍ത്തോമ്മാ സിറിയന്‍ ചര്‍ച്ചിന് എതിര്‍വശം പ്രവര്‍ത്തിച്ച് വരുന്ന ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസ്) ഫോറം 160 ല്‍ നേരിട്ടോ എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേന  അപ്പീല്‍ സമര്‍പ്പിക്കേണ്ടതാണ്. നിശ്ചിത ദിവസങ്ങള്‍ക്കകം അപ്പീല്‍ സമര്‍പ്പിക്കാത്ത പക്ഷം റീസര്‍വെ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഉടമസ്ഥരുടെ പേരു വിവരം, അതിരുകള്‍, വിസ്തീര്‍ണ്ണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സര്‍വെ അതിരടയാള നിയമം വകുപ്പ് 13 അനുസരിച്ചുള്ള അന്തിമ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തി റിക്കാര്‍ഡുകള്‍ അന്തിമമാക്കുന്നതാണ്.

സര്‍വെ സമയത്ത് തര്‍ക്കം ഉന്നയിച്ച് സര്‍ വെ അതിരടയാള നിയമം വകുപ്പ് 10 ഉപവകുപ്പ് 2 പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂവുടമകള്‍ക്ക് ഈ അറിയിപ്പ് ബാധകമായിരിക്കില്ല എന്ന് ചെങ്ങന്നൂർ  റീസർവെ അസി. ഡയറക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *