Your Image Description Your Image Description

വ്യാ​പാ​രം, നി​ക്ഷേ​പം, വി​ദ്യാ​ഭ്യാ​സം, സി​വി​ൽ വ്യോ​മ​യാ​നം, ഡി​ജി​റ്റ​ൽ ന​വീ​ക​ര​ണം എ​ന്നി​വ​യി​ലെ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് ഒ​മാ​നി-​ഉ​സ്ബെ​ക് സം​യു​ക്ത സ​മി​തി​യു​ടെ അ​ഞ്ചാ​മ​ത് സെ​ഷ​ന് താ​ഷ്കെ​ന്റി​ൽ ന​ട​ന്നു.

വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​ഇ​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​മാ​നി പ്ര​തി​നി​ധി സം​ഘ​ത്തോ​ടൊ​പ്പം, അം​ബാ​സ​ഡ​ർ വ​ഫ ബി​ൻ​ത് ജ​ബ​ർ അ​ൽ ബു​സൈ​ദി​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ഉ​സ്ബ​ക്ക് പ​ക്ഷ​ത്തെ നി​ക്ഷേ​പ, വ്യ​വ​സാ​യ, വ്യാ​പാ​ര മ​ന്ത്രി ലാ​സി​സ് കു​ദ്ര​തോ​വ് ന​യി​ച്ചു. പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലു​ട​നീ​ളം പ​ങ്കാ​ളി​ത്തം സ​ജീ​വ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ച​ർ​ച്ച​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *