Your Image Description Your Image Description

ഒമാനിൽ ചൂ​ട് ഉ​യ​ർ​ന്ന് തു​ട​ങ്ങി​യ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കും മു​ൻ​ക​രു​ത​ൽ വേ​ണ​മെ​ന്ന് വി​ദ​ഗ്ധ​ർ. അ​ശ്ര​ദ്ധ​മാ​യി കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്​​താ​ൽ വ​ലി​യ അ​പ​ക​ട​ത്തി​ലേ​ക്ക്​ ന​യി​ക്കു​മെ​ന്ന്​ വാ​ഹ​ന മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്നു. താ​പ​നി​ല ഉ​യ​രു​ന്ന​തി​ന​നു​സ​രി​ച്ച്, വാ​ഹ​ന​ങ്ങ​ളി​ൽ സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്​. ഇ​ത്​ പ​ല​പ്പോ​ഴും തീ​പി​ടി​ത്ത​ത്തി​ലേ​ക്ക്​ എ​ത്തി​ക്കും. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ഇ​ന്ധ​നം, പെ​ർ​ഫ്യൂം, ലൈ​റ്റ​റു​ക​ൾ, വാ​ത​ക​ങ്ങ​ൾ, അ​പ​ക​ട​ക​ര​വും തീ​പി​ടി​ക്കു​ന്ന​തു​മാ​യ വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ വെ​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.

കൃ​ത്യ​മാ​യ വേ​ള​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണം. ഇ​ങ്ങ​നെ ചെ​യ്​​തി​ല്ലെ​ങ്കി​ൽ വ​ർ​ധി​ച്ച ഘ​ർ​ഷ​ണ​വും എ​ൻ​ജി​ൻ അ​മി​ത​മാ​യി ചൂ​ടാ​കു​ന്ന​തും കാ​ര​ണം ബ്രേ​ക്ക് സി​സ്റ്റം ത​ക​രാ​റി​ലാ​കാ​ൻ ഇ​ട​വ​രും. റേ​ഡി​യേ​റ്റ​റി​ലെ വെ​ള്ള​ത്തി​ന്‍റെ അ​ള​വ്, എ​ൻ​ജി​ൻ ഓ​യി​ൽ പ​രി​ശോ​ധ​ന, ട​യ​റു​ക​ളു​ടെ സ്ഥി​തി, ബ്രേ​ക്ക് സി​സ്റ്റം, വാ​ഹ​ന​ത്തി​ന്റെ താ​പ​നി​ല നി​രീ​ക്ഷി​ക്ക​ൽ, എ​ൻ​ജി​ന്റെ​യും കൂ​ളി​ങ്​ ഫാ​നു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത, മു​ന്നി​ലെ​യും പി​ന്നി​ലെ​യും ലൈ​റ്റു​ക​ൾ പ​രി​ശോ​ധി​ക്കു​ക, മു​ന്ന​റി​യി​പ്പ് സി​ഗ്​​ന​ൽ ലൈ​റ്റു​ക​ൾ, സ്പെ​യ​ർ ട​യ​ർ, അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​തി​വ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഡ്രൈ​വ​ർ​മാ​ർ ന​ട​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *