Your Image Description Your Image Description

പ​രി​സ്ഥി​തി സൗ​ഹൃ​ദ പൊ​തു​ഗ​താ​ഗ​ത​ത്തി​ന്റെ മാ​തൃ​ക​യാ​യ ഖ​ത്ത​ർ റെ​യി​ലി​ന് അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​ര​ത്തി​ള​ക്കം. ബ്രി​ട്ട​ൻ ആ​സ്ഥാ​ന​മാ​യ ഹൈ​വേ ആ​ൻ​ഡ് ​ട്രാ​ൻ​സ്​​പോ​ർ​ട്ടേ​ഷ​ൻ ചാ​ർ​ട്ടേ​ഡ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന്റെ (സി.​ഐ.​എ​ച്ച്.​ടി) ഡി​കാ​ർ​ബ​​ണൈ​സേ​ഷ​ൻ പു​ര​സ്കാ​ര​മാ​ണ് ദോ​ഹ മെ​ട്രോ, ട്രാം ​സ​ർ​വി​സു​ക​ളു​ടെ മാ​തൃ​ക​മ്പ​നി​യാ​യ ഖ​ത്ത​ർ റെ​യി​ലി​നെ തേ​ടി​യെ​ത്തി​യ​ത്. ​റീ​ജ​ന​റേ​റ്റി​വ് ബ്രേ​ക്കി​ങ് സം​വി​ധാ​ന​ത്തി​ലൂ​ടെ കൈ​ന​റ്റി​ക് ഊ​ർ​ജ​ത്തെ ഇ​ല​ക്ട്രി​ക്ക​ൽ ഊ​ർ​ജ​മാ​ക്കു​ന്ന ദോ​ഹ മെ​ട്രോ​യു​ടെ പു​ന​രു​ൽ​പാ​ദ​ന ഊ​ർ​ജ പ്ര​യോ​ഗം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ്രോ​ജ​ക്ടി​നാ​ണ് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം.

പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ പ​രി​സ്ഥി​തി ന​വീ​ക​ര​ണ​ത്തി​ലും സു​സ്ഥി​ര​ത​യി​ലും ഖ​ത്ത​ർ റെ​യി​ലി​ന്റെ മി​ക​വി​ന്റെ അ​ട​യാ​ളം​കൂ​ടി​യാ​യി ഈ ​നേ​ട്ട​ത്തെ വി​ല​യി​രു​ത്തു​ന്നു. ല​ണ്ട​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​ക​ളി​ൽ​നി​ന്ന് ആ​റെ​ണ്ണം മാ​ത്ര​മാ​ണ് ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്ക് ഇ​ടം നേ​ടി​യ​ത്.

പു​റ​ത്തു​നി​ന്നു​ള്ള ഊ​ർ​ജ ഉ​റ​വി​ട​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് കു​റ​ച്ച്, ​മെ​ട്രോ ശൃം​ഖ​ല​യി​ൽ നി​ന്നു​ള്ള സം​വി​ധാ​ന​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഊ​ർ​ജ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് ഖ​ത്ത​ർ റെ​യി​ലി​ന്റെ പ​ദ്ധ​തി​യെ​ന്ന് ക​മ്പ​നി​യു​ടെ ചീ​ഫ് ​പ്രോ​ഗ്രാം ഡെ​ലി​വ​റി മേ​ധാ​വി എ​ൻ​ജി. ജാ​സിം അ​ൽ അ​ൻ​സാ​രി പ​റ​ഞ്ഞു. ഖ​ത്ത​ർ റെ​യി​ലി​ന്റെ സ്മാ​ർ​ട്ട് ഗ​താ​ഗ​ത പ​ദ്ധ​തി​ക​ളു​ടെ ഉ​ദാ​ഹ​ര​ണം​കൂ​ടി​യാ​ണി​ത്.

Leave a Reply

Your email address will not be published. Required fields are marked *