Your Image Description Your Image Description

മാ​ര്‍ച്ച്​ മാ​സ​ത്തി​ൽ അ​ബൂ​ദ​ബി​യി​ലെ ഹോ​ട്ട​ലു​ക​ള്‍ക്ക് 61.1കോ​ടി ദി​ര്‍ഹ​മി​ന്റെ വ​രു​മാ​നം. അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക, വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പാ​ണ് സ്റ്റാ​റ്റി​സ്റ്റി​ക്സ് സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച് റി​പ്പോ​ര്‍ട്ട് പു​റ​ത്തു​വി​ട്ട​ത്. റൂം ​ബു​ക്കി​ങ്ങി​ലൂ​ടെ 34.5കോ​ടി ദി​ര്‍ഹ​മും ഭ​ക്ഷ​ണ, പാ​നീ​യ വി​ൽ​പ​ന​യി​ലൂ​ടെ 22.8കോ​ടി ദി​ര്‍ഹ​മും മ​റ്റ് ഇ​ന​ങ്ങ​ളി​ലൂ​ടെ 3.8കോ​ടി ദി​ര്‍ഹ​മു​മാ​ണ് ഹോ​ട്ട​ല്‍ മേ​ഖ​ല സ്വ​രൂ​പി​ച്ച​ത്.

4,17,000 അ​തി​ഥി​ക​ളാ​ണ് മാ​ര്‍ച്ചി​ല്‍ മാ​ത്രം അ​ബൂ​ദ​ബി​യി​ലെ ഹോ​ട്ട​ലു​ക​ളി​ലെ​ത്തി​യ​തെ​ന്നും ഇ​ത് എ​മി​റേ​റ്റി​ന് ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള സ്വീ​കാ​ര്യ​ത​യാ​ണ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. 171 ഹോ​ട്ട​ലു​ക​ളി​ലെ 34,000 മു​റി​ക​ളാ​ണ് അ​തി​ഥി​ക​ളെ സ്വീ​ക​രി​ച്ച​ത്. അ​റ​ബ് ഇ​ത​ര ഏ​ഷ്യ​ക്കാ​രാ​ണ് സ​ന്ദ​ര്‍ശ​ക​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍ക്കു​ന്ന​ത്(1.52​ല​ക്ഷം). 1.23ല​ക്ഷം സ​ന്ദ​ര്‍ശ​ക​രു​മാ​യി യൂ​റോ​പ്പ് ര​ണ്ടാം സ്ഥാ​ന​ത്തും 58,000 സ​ന്ദ​ര്‍ശ​ക​രു​മാ​യി യു.​എ.​ഇ മൂ​ന്നാം സ്ഥാ​ന​ത്തും നി​ല്‍ക്കു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *