Your Image Description Your Image Description

ബഹ്‌റൈനിൽ വൻ മയക്കുമരുന്ന് വേട്ട. 11 കിലോയിലധികം ലഹരി വസ്തുക്കൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം അധികൃതർ പരാജയപ്പെടുത്തി. 20കാരനായ ഏഷ്യൻ വംശജനെയാണ് ലഹരിമരുന്നു ശേഖരവുമായി പിടികൂടിയത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ ആന്റി നാർക്കോട്ടിക്‌സ് വിഭാഗവും എയർപോർട്ട് കസ്റ്റംസ് ഡയറക്ടറേറ്റുകളും നടത്തിയ സംയുക്ത ഓപറേഷനിലാണ് 64,000 ദിനാർ വിലമതിക്കുന്ന 11 കിലോ ലഹരിമരുന്നുമായി യുവാവ് പിടിയിലാകുന്നത്. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ സിന്തറ്റിക് കഞ്ചാവ് അടങ്ങിയ തപാൽ പാഴ്സൽ പിടിച്ചെടുത്തതിന് പിറകെ നടത്തിയ അന്വേഷണത്തിലാണ് വൻ ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *