Your Image Description Your Image Description

കൽപ്പറ്റ : ടെലഗ്രാമിലൂടെ സിനിമ റിവ്യൂ നൽകി വരുമാനം നേടാമെന്ന് വിശ്വസിപ്പിച്ച്‌ തട്ടിപ്പ്.
സംഭവത്തിൽ 13 ലക്ഷംരൂപ തട്ടിയ കേസിൽ ഒഡിഷ സ്വദേശി സുശീൽ കുമാർ ഫാരിഡയെ(31) മുംബൈയിൽ നിന്ന് ജില്ലാ സൈബർ ക്രൈം പൊലീസ് അറസ്റ്റുചെയ്‌തു.

ഒഡിഷ, സത്യഭാമപ്പൂർ, ഗോതഗ്രാം സ്വദേശിയാണ്‌ പ്രതി. മാനന്തവാടി സ്വദേശിനിയായ സോഫ്റ്റ്‌വെയർ എൻജിനിയറിൽനിന്ന്‌ പണം തട്ടിയെടുത്തെന്നാണ്‌ പരാതി.2024 മാർച്ചിൽ ഓൺലൈനിലൂടെ പല തവണയായി പണം കൈപ്പറ്റുകയായിരുന്നു. വ്യാജ പേരിൽ ബാങ്ക് അക്കൗണ്ട്‌ തുടങ്ങിയാണ്‌ തട്ടിപ്പ്‌ നടത്തിയത്‌.

സൈബർ പൊലീസിന്റെ അന്വേഷണത്തിൽ ചെന്നൈയിലെ ഓട്ടോ ഡ്രൈവറായ മുരുകനെ ചോദ്യം ചെയ്‌തതോടെയാണ്‌ സുശീൽ കുമാറിലേക്ക്‌ എത്തിയത്‌.

റോയൽ പാം എസ്റ്റേറ്റിൽ ആഡംബര കാറിൽ യാത്ര ചെയ്യുമ്പോളാണ്‌ പിടികൂടിയത്‌. കാറിലുണ്ടായിരുന്ന നാല്‌ ഫോൺ, സിം കാർഡുകൾ, അക്കൗണ്ട് ബുക്കുകൾ, ചെക്ക് ബുക്കുകൾ, എടിഎം കാർഡുകൾ എന്നിവയും പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *