Your Image Description Your Image Description
Your Image Alt Text

ട്രാവൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ ലോകം ഏറ്റവുമധികം തിരയുന്നത് അയോദ്ധ്യ.യുഎസിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാരും ഇന്ന് ഏറെ അന്വേഷിക്കുന്നത് അയോദ്ധ്യയെ കുറിച്ചാണ് .

ജനുവരി 22 ന് രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയ്‌ക്ക് നഗരം ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുമ്പോൾ, അയോദ്ധ്യയിലേയ്‌ക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണത്തിലും ശ്രദ്ധേയമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഉദ്ഘാടനത്തിന് ശേഷം ഇന്ത്യയിൽ നിന്നുള്ള അയോദ്ധ്യയെക്കുറിച്ചുള്ള അന്വേഷണം 1806 ശതമാനം വർദ്ധിച്ചതായി മേക്ക് മൈ ട്രിപ്പ് വക്താവ് പറയുന്നു.

“കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ ആത്മീയ ലക്ഷ്യസ്ഥാനങ്ങൾക്കായുള്ള തിരയലിൽ ഇന്ന് 97 ശതമാനം വളർച്ച രേഖപ്പെടുത്തി. അയോധ്യയ്‌ക്കായുള്ള ഏറ്റവും ഉയർന്ന അന്വേഷണമുണ്ടായത് ഡിസംബർ 30, എയർപോർട്ട് ഉദ്ഘാടന ദിവസമാണ്‘ വക്താവ് പറഞ്ഞു.

യുഎസിൽ നിന്ന് 22.5 ശതമാനവും ഗൾഫ് രാജ്യങ്ങളിൽ 22.2 ശതമാനവും കാനഡ 9.3 ശതമാനവും നേപ്പാളിൽ 6.6 ശതമാനവും ഓസ്‌ട്രേലിയയിൽ നിന്നും 6.1 ശതമാനവും ആളുകൾ ഇന്ന് തിരയുന്നത് അയോദ്ധ്യയാണ് – SOTC ട്രാവൽ ഹോളിഡേയ്‌സിന്റെ പ്രസിഡന്റും കൺട്രി ഹെഡുമായ ഡാനിയൽ ഡിസൂസ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *