Your Image Description Your Image Description

ഫറോക്ക്: കൂട്ടുകാരുമായി കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.ബേപ്പൂർ മാറാട് സാഗരസരണി പൊന്നത്ത് സഞ്ജയ് രാജ് (25) ആണ് മരിച്ചത്.മീഞ്ചന്തയ്ക്ക് സമീപം അരീക്കാട് ഉറവൻകുളം അയ്യപ്പ ക്ഷേത്രക്കുളത്തിൽ അപകടം ഉണ്ടായത്. സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവേ മുങ്ങിയ അനിയൻ ശ്രീനിൽ രാജിനെ23) കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്തി.

ശനി രാവിലെ എട്ടോടെയാണ് സംഭവം. സഞ്ജയ് മുങ്ങിത്താഴുന്നത്‌ കണ്ട്‌ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ്‌ അനിയൻ ശ്രീനിലും മുങ്ങിയത്‌. കൂടെയുണ്ടായിരുന്നവർ ശ്രീനിലിനെ രക്ഷിച്ചു കരയ്ക്കു കയറ്റുന്നതിനിടെ സഞ്ജയ് മുങ്ങിത്താഴ്ന്നത് അറിഞ്ഞില്ല.

ഉടൻ തൊട്ടടുത്ത മീഞ്ചന്ത സ്റ്റേഷനിൽ നിന്നും അഗ്നി സുരക്ഷാ സേനയുടെ സ്കൂബാ ഡയ് വർമാർ ഉൾപ്പെടുന്ന സംഘമെത്തി മുങ്ങിത്തപ്പിയാണ് സഞ്ജയിനെ കരക്കെത്തിച്ചത്.സഞ്ജയിനെ ഉടൻ തന്നെ നഗരത്തിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുളത്തിൽ പ്രത്യേകമായുണ്ടായിരുന്ന കിണറ്റിൽ കുടുങ്ങിയതായാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *