Your Image Description Your Image Description
Your Image Alt Text

ബംഗാളിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് ടിഎംസി അനുഭാവികൾ അറസ്റ്റിൽ. മെഹബൂബ് മൊല്ല, സുകമൽ സർദാർ എന്നിവരെയാണ് നസാത്ത് പോലീസ് ഇന്ന് പിടികൂടിയത്. ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിന് നേതൃത്വം നൽകിയത് ഇവരാണെന്നാണ് പോലീസ് പറയുന്നത്.

ടിഎംസി നേതാക്കളായ ഷാജഹാൻ ഷെയ്ഖിന്റെയും ശങ്കർ ആദ്യയുടെയും വസതികളിലും ഇവരുമായി ബന്ധമുള്ളവരുടെ സ്ഥലങ്ങളിലുമാണ് ജനുവരി 5ന് ഇഡി റെയ്ഡ് നടത്തിയത്. ഇതിന് പിന്നാലെ 200-ഓളം വരുന്ന ടിഎംസി പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരെയും സിആർപിഎഫ് ജവാൻമാരെയും ആക്രമിച്ചു. മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമിച്ചതെന്ന് ഇഡി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *