Your Image Description Your Image Description

പാഠ്യവിഷയങ്ങള്‍ക്കൊപ്പം പാഠ്യേതര വിഷയത്തിലും പ്രാവീണ്യം നല്‍കുന്ന തൊഴിലധിഷ്ടിത വിദ്യാദ്യാസത്തിന് പ്രാധാന്യം നല്‍കിയാണ് സര്‍ക്കാര്‍ നൂതന പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മുരിക്കാട്ടുകുടി ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മുരിക്കാട്ടുകുടി സര്‍ക്കാര്‍ സ്‌കൂളില്‍ ഫുട്ബോള്‍ മൈതാനം നിര്‍മ്മിക്കുന്നതിന് എംഎല്‍എഫണ്ടില്‍ നിന്ന് മൂന്ന് ലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മുരിക്കാട്ടുകുടി ഗവ.ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്രീയേറ്റീവ് കോര്‍ണറിന്റെയും മീഡിയാ ക്ലബിന്റെയും നവീകരിച്ച മൈതാനത്തിന്റെയും ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. കൂട്ടം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഒന്ന് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *