Your Image Description Your Image Description

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രി 10.02ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. തുടർചലനങ്ങൾക്ക് സാധ്യതയുള്ളതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.

ഇസ്ലാമാബാദിലും ഖൈബർ പഖ്തുൻഖ്വയുടെ ചില ഭാഗങ്ങളിലും മർദാൻ, സ്വാത്, നൗഷേര, സ്വാബി, നോർത്ത് വസീറിസ്ഥാൻ എന്നിവയുൾപ്പെടെ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *