Your Image Description Your Image Description

അധ്യാപക- വിദ്യാർഥി ബന്ധം കൂടുതൽ ദൃഢമാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ശാസ്താംകോട്ട സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിച്ച് അക്കാദമിക് മികവ് കൂടി വർധിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ ചെയ്തുവരുന്നത്.

ജില്ലയിലെ സർക്കാർ സ്‌കൂളിൽ ഏറ്റവും വലിയ ഓഡിറ്റോറിയമാണ് ഇവിടെ പൂർത്തിയാക്കിയത്. 90 ലക്ഷം രൂപയാണ് ചെലവ്. പെൺകുട്ടികൾക്കായി മേക്കപ്പ് റൂം, സിറ്റിംഗ് ഏരിയയും ഉൾപ്പെടുന്ന ആധുനിക ശുചിമുറി, ശാസ്ത്ര വിദ്യാർഥികൾക്ക് ലാബ്, ഇ.എം.എസ് ഹാപ്പിനസ് പാർക്ക്, ആൺകുട്ടികൾക്കായും ശുചിമുറി, രണ്ട് കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഡൈനിങ് ഹാൾ, കൂടുതൽ പുസ്‌തകങ്ങളും കമ്പ്യൂട്ടറുകളുമായി ഗ്രന്ഥപുര, പുതിയ ക്ലാസ് മുറികൾ, ഓപ്പൺ ജിംനേഷ്യം, ആധുനിക ഫർണിച്ചറുകൾ, സ്‌കൂൾ പരിസരം ഇൻ്റർലോക്ക് പാകൽ എന്നിവ പൂർത്തീകരിച്ചു. ആധുനിക രീതിയിൽ സ്‌കൂൾ കവാടം, ഓഡിറ്റോറിയത്തിൽ ആധുനിക ശബ്ദ സംവിധാനം, കസേരകൾ ലഭ്യമാക്കുന്നതിനുള്ള ഫണ്ട് വകയിരുത്തിയിട്ടുമുണ്ട്- മന്ത്രി പറഞ്ഞു.

എഴുത്തുകാരിയും ഇൻഫ്ലുവൻസറുമായ ഗൗരി എന്ന വിദ്യാർഥിയുടെ പുസ്തക പ്രകാശനവും നടത്തി.

കോവൂർ കുഞ്ഞുമോൻ എം.എൽ.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ, ശാസ്‌താംകോട്ട ബ്ലോക്ക് മുൻ പ്രസിഡന്റ് അഡ്വ. അൻസർ ഷാഫി, ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ്, വാർഡ് അംഗം എം. രജനി, ഡിഡിഇ കെ എ ലാൽ, ഡിഇഒ സി എസ് അമൃത, ശാസ്താംകോട്ട എ.ഇ.ഒ കെ.ബി മനോജ് കുമാർ, ബി.പി.സി റോഷ്‌നി എം നായർ, എസ് എം സി ചെയർമാൻ സി ജയകുമാർ, പ്രിൻസിപ്പാൾ എസ് ശിവകല
എച്ച് എം ആർ സിന്ധു, സംഘടകസമിതി അംഗങ്ങൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *