Your Image Description Your Image Description
Your Image Alt Text

ജമ്മു-കശ്മീരിൽ സി.ആർ.പി.എഫ്. നടത്തിയ പരിശോധനയിൽ നാല് ഐ.ഇ.ഡി.കളും (ഇംപ്രൊവൈസ്ഡ് എക്സ്‌പ്ലോസീവ് ഡിവൈസ്) എ.കെ.-47ൽ ഉപയോഗിക്കുന്ന 24 വെടിയുണ്ടകളും കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രജൗറി മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.

ഐ.ഇ.ഡി.കൾ ചോറ്റുപാത്രത്തിൽ സ്ഥാപിച്ച നിലയിലായിരുന്നു. പൂഞ്ച്, രജൗറി മേഖലയിൽ ഭീകരവാദപ്രവർത്തനങ്ങൾ ഏറിവരുന്നതിനിടെയാണ് വ്യാപകപരിശോധന നടത്തിയത്. ഡിസംബറിൽ പൂഞ്ചിൽ ഭീകരരുടെ ഒളിയാക്രമണത്തിൽ അഞ്ചുസൈനികർ വീരമൃത്യു വരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *