Your Image Description Your Image Description

ഫുജൈറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർക്ക് പരുക്ക്. വയിബ് അൽ ഹന്നയില നിന്ന് ദിബ്ബ അൽ ഫുജൈറയിലേയ്ക്ക് പോകുന്ന റോഡിൽ ഇന്നലെയാണ് അപകടമുണ്ടായത്. 16 കാറുകളും നാല് ട്രക്കുകളും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. എട്ട് പേർക്ക് ചെറിയ പരുക്കുകളും ഒരാൾക്ക് ഗുരുതരമല്ലാത്ത പരുക്കുമാണ് ഉണ്ടായത്. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.

ദിബ്ബ പൊലീസ്, ട്രാഫിക്, പട്രോളിങ് വിഭാഗം, മസാഫി പൊലീസ്, നാഷനൽ ആംബുലൻസ് ടീമുകൾ എന്നിവർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് നിർത്തിവച്ച ഗതാഗതം രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷമാണ് തുറന്നത്.

അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിൽ നിയമാനുസൃത നടപടികൾ ഉടൻ സ്വീകരിക്കും. ഹജാർ മലനിരകളിലും തിരക്കേറിയ മേഖലകളിലും വാഹനങ്ങൾ ഓടിക്കുമ്പോൾ വേഗം നിയന്ത്രിക്കുകയും ആവശ്യമായ സുരക്ഷാ അകലം പാലിക്കുകയും ചെയ്യണമെന്ന് ഫുജൈറ പൊലീസ് ഓർമിപ്പിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *