Your Image Description Your Image Description

പതിനാലുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച മൗലാന അറസ്റ്റിൽ. യുപിയിലെ ഹാപൂർ മ​ദ്രസയിലെ അദ്ധ്യാപകനാണ് പിടിയിലായത്. ഗർ മുക്തേശ്വർ പൊലീസ് സ്റ്റേഷൻ പരിധിയാണ് സംഭവം.

വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചത്. പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഇയാൾ കുട്ടിയോട് പറഞ്ഞിരുന്നു.  ശാരീരിക അവശതകളെ തുടർന്ന് പെൺകുട്ടി  മ​ദ്രസയിൽ പോകുന്നത് നിർത്തിയിരുന്നു. ഇതിന്റെ പ്രതികാരമായി മൗലാന സോഷ്യൽ മീഡിയ വഴി പീഡന ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. ഈ വീഡിയോ കണ്ടാണ് കുട്ടിയുടെ കുടുംബം വിവരം അറിഞ്ഞത്. കുടുംബത്തിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത പൊലീസ് മൗലാനയെ അറസ്റ്റ് ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *