Your Image Description Your Image Description

‘മാർക്കോ’ എന്ന ചിത്രത്തിന് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആന്‍റണി വർഗീസ് പെപ്പെ നായകുന്ന ചിത്രമാണ് കാട്ടാളൻ. ഷരീഫ് മുഹമ്മദ് നിർമിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജിഷ വിജയനാണ് നായികയാകുന്നത്. കാട്ടാളന്‍റെ ലോകത്തേക്ക് രജിഷയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്.

2016-ൽ ‘അനാരുഗ കരിക്കിൻ വെള്ള’ത്തിലൂടെ എത്തി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ രജിഷക്ക് ശക്തവും ശ്രദ്ധേയവുമായ നിരവധി വൈവിധ്യമാർന്ന കഥാപാത്രങ്ങള്‍ മലയാളത്തിലും മലയാളത്തിന് പുറത്തും ലഭിക്കുകയുണ്ടായി. ‘കർണൻ’, ‘ജയ് ഭീം’, ‘ജൂൺ’ തുടങ്ങിയ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ സിനിമകളുടെ ഭാഗമായ രജിഷയുടേതായി ‘സർദാർ 2’, ‘ബൈസൺ’, ‘കളങ്കാവൽ’ തുടങ്ങി നിരവധി സിനിമകളാണ് ഇനി വരാനിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *