Your Image Description Your Image Description

തൃശൂർ : കാലിക്കറ്റ് സർവകലാശാല സിലബസിൽ വേടന്റെ പാട്ട് ഉൾപ്പെടുത്തിയത്
പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് പരാതി. ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം എകെ അനുരാജ് ആണ് വിസി ഡോ പി രവീന്ദ്രന് പരാതി നൽകിയത്.

ലഹരി ഉപയോഗിക്കുന്ന താൻ വരുമുതലമുറയ്ക്ക് തെറ്റായ മാതൃക ആണെന്ന് സമ്മതിച്ച ഹിരൺ ദാസ് മുരളിയുടെ പാട്ട് ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്ന് പരാതിയിൽ പറയുന്നു.

ബിഎ മലയാളം നാലാം സെമസ്റ്റര്‍ പാഠപുസ്തകത്തിലാണ് വേടന്റെ പാട്ട് പാഠ്യവിഷയത്തിലുള്‍പ്പെടുത്തിയത്.‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ട് ഉള്‍പ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *