Your Image Description Your Image Description

കൽപ്പറ്റ: വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞു തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. പേരാമ്പ്ര മുതുകാട് സ്വദേശി മൂലയിൽ ജോബിനെ അമ്പലവയൽ പോലീസ് അറസ്റ്റ് ചെയ്‌തത്‌.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സ്‌ ആയി ജോലിചെയ്യുന്ന ജോബിൻ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ എന്ന വ്യാജേന രോഗികളെ ചികിത്സിച്ചു വരികയായിരുന്നുവെന്നാണ് വിവരം.

അമ്പലവയൽ പോലീസിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പേരാമ്പ്ര കല്ലോട് വാടകവീട്ടിൽ കഴിയുകയായിരുന്ന ജോബിനെ പോലീസ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *