Your Image Description Your Image Description

ഴിഞ്ഞ ദിവസമാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ നിക്കോളാസ് പൂരൻ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. 29 വയസ് മാത്രമുള്ളപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് താരം. ഇപ്പോഴിതാ താരം പുതിയ റോളില്‍ എത്തിയിരിക്കുകയാണ്.

അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റില്‍ എം ഐ ന്യൂയോര്‍ക്കിന്റെ ക്യാപ്റ്റനായി പൂരനെ നിയമിച്ചിരിക്കുകയാണ്. സൂപ്പര്‍ താരങ്ങളായ ക്വിന്റണ്‍ ഡി കോക്ക്, കീറണ്‍ പൊള്ളാര്‍ഡ്, റാഷിദ് ഖാന്‍ എന്നിവരും എം ഐ ന്യൂയോര്‍ക്കിലെ അംഗങ്ങളാണ്. ജൂണ്‍ 13 വെള്ളിയാഴ്ചയാണ് മേജര്‍ ലീഗ് ക്രിക്കറ്റിന്റെ അടുത്ത സീസണ്‍ ആരംഭിക്കുന്നത്.

ടെക്‌സാസ് സൂപ്പര്‍ കിംഗ്‌സിനെതിരെ ജൂണ്‍ 14നാണ് എം ഐ ന്യൂയോര്‍ക്കിന്റെ ആദ്യ മത്സരം. 2023ലെ മേജര്‍ ലീഗ് ക്രിക്കറ്റിന്റെ ആദ്യ സീസണില്‍ 388 റണ്‍സെടുത്ത പൂരനായിരുന്നു ടോപ് സ്‌കോറര്‍. കഴിഞ്ഞ കുറച്ച് കാലമായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായിരുന്ന പൂരന്‍ കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങിയത്.

ബുദ്ധിമുട്ടായ തീരുമാനമായിരുന്നുവെന്നും എന്നാല്‍ ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണെന്നും അദ്ദേഹം വിരമിക്കല്‍ പോസ്റ്റില്‍ എഴുതി. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടി അഞ്ച് അര്‍ധസെഞ്ച്വറികളടക്കം 196.25 സ്‌ട്രൈക്ക് റേറ്റില്‍ 524 റണ്‍സെടുത്ത് തിളങ്ങിയ പൂരന്‍ വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിച്ച താരവും റണ്‍ നേടിയ താരവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *