Your Image Description Your Image Description

മലയാള സിനിമയിലെ അതുല്യ കലാകാരന്മാരായ മനോജ് കെ ജയന്റെയും ഉർവശിയുടെയും മകൾ തേജാലക്ഷ്മി(കുഞ്ഞാറ്റ) സിനിമയിലേക്ക്. സിനിമയുടെ ടൈറ്റിൽ ഇന്ന് പ്രഖ്യാപിച്ചു. ‘സുന്ദരിയായവൾ സ്റ്റെല്ല’ എന്നാണ് ചിത്രത്തിന്റെ പേര്. ടൈറ്റിൽ റോളിലാണ് തേജാലക്ഷ്മി എത്തുന്നത്. സർജാനോ ഖാലിദ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ബിനു പീറ്റർ ആണ് സുന്ദരിയായവൾ സ്റ്റെല്ലയുടെ കഥയും സംവിധാനവും നിർവഹിക്കുന്നത്. ഇക്ക പ്രോഡക്ഷൻസിന്‍റെ ബാനറിൽ മുഹമ്മദ് സാലിയാണ് നിർമാണം. ലൈൻ പ്രൊഡ്യൂസർ: അലക്സ് ഇ. കുര്യൻ, ഛായാഗ്രഹണം: അനുരുദ്ധ് അനീഷ്, സംഗീതം: ശ്രീനാഥ് ശിവശങ്കരൻ, എഡിറ്റിങ്: സാഗർ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ഇഖ്ബാൽ പാനായികുളം, ആർട്ട്: സജീഷ് താമരശേരി, മേക്കപ്പ്: ലിബിൻ മോഹനൻ, കോസ്റ്റ്യൂം: സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കുടമാളൂർ രാജാജി, ഡിസൈൻസ്: കോളിൻസ് ലിയോഫിൽ, പിആർഒ: ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *