Your Image Description Your Image Description

ഡൽഹി : ആരംബായ്‌ തെങ്കോൽ നേതാവിന്റെ അറസ്റ്റിനെ തുടർന്ന്‌ മണിപ്പുരിൽ വീണ്ടും സംഘർഷം. നിരോധനാജ്ഞ ലംഘിച്ച്‌ മെയ്‌ത്തീ വിഭാഗക്കാർ സുരക്ഷാസേനയുമായി ഏറ്റുമുട്ടി.

ഇംഫാൽ വെസ്റ്റിൽ സുരക്ഷാസേനയ്‌ക്ക്‌ നേരെ അജ്ഞാതർ വെടിയുതിർത്തു. റോഡിലെ തടസ്സം നീക്കുകയായിരുന്ന സിആർപിഎഫ്‌ ഉദ്യോഗസ്ഥർക്ക്‌ നേരെ അക്രമികൾ ഏഴു തവണ വെടിയുതിർത്തു. ബിഷ്‌ണുപുർ ജില്ലയിൽ രണ്ട്‌ പൊലീസുകാർക്ക്‌ പരിക്കേറ്റു.

തിങ്കൾ രാത്രി ഖുരായ് ലാംലോങ്ങിലുണ്ടായ സംഘർഷത്തിൽ പ്രതിഷേധക്കാർ റോഡുകൾ ഉപരോധിച്ചു. ടയർ കൂട്ടിയിട്ട്‌ കത്തിച്ചു. വാഹനങ്ങൾക്ക്‌ തീയിട്ടു. പൊലീസ്‌ കണ്ണീർ വാതകവും റബർ ബുള്ളറ്റുകളും ഉപയോഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *