Your Image Description Your Image Description

താ​യ്പേ​യ് സി​റ്റി: താ​യ്‌​വാ​ൻ ഓ​പ​ൺ അ​ത്‌​ല​റ്റി​ക്സി​ൽ 16 മെ​ഡ​ലു​ക​ളു​മാ​യി പ​ട്ടി​ക​യി​ൽ ഒ​ന്നാം​സ്ഥാ​ന​ക്കാ​രാ​യി ഇ​ന്ത്യ​യു​ടെ മ​ട​ക്കം. 12 സ്വ​ർ​ണ​വും മൂ​ന്ന് വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വു​മാ​ണ് ല​ഭി​ച്ച​ത്. ആ​സ്ട്രേ​ലി​യ​യെ​യും (14) ജ​പ്പാ​നെ​യും (10) ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പി​ന്ത​ള്ളാ​ൻ സ്വ​ർ​ണ​വേ​ട്ട​യി​ൽ ഇ​ന്ത്യ​ക്കാ​യി.

മ​ല​യാ​ളി താ​രം അ​ബ്ദു​ല്ല അ​ബൂ​ബ​ക്ക​ർ (പു​രു​ഷ ട്രി​പ്പി​ൾ ജം​പ്), രോ​ഹി​ത് യാ​ദ​വ് (പു​രു​ഷ ജാ​വ​ലി​ൻ ത്രോ), ​വി​ദ്യ രാം​രാ​ജ് (വ​നി​ത 400 മീ​റ്റ​ർ ഹ​ർ​ഡ്ൽ​സ്), പൂ​ജ (വ​നി​ത 1500 മീ., 800 ​മീ.), ക്രി​ഷ​ൻ കു​മാ​ർ (പു​രു​ഷ 800 മീ​റ്റ​ർ), അ​ന്നു റാ​ണി (വ​നി​ത ജാ​വ​ലി​ൻ ത്രോ), ​ജ്യോ​തി യാ​രാ​ജി (വ​നി​ത 100 മീ​റ്റ​ർ ഹ​ർ​ഡ്ൽ​സ്), തേ​ജ​സ് ഷി​ർ​സെ (പു​രു​ഷ 110 മീ​റ്റ​ർ ഹ​ർ​ഡ്ൽ​സ്), 4×400 മീ​റ്റ​ർ പു​രു​ഷ റി​ലേ, 4×400 മീ​റ്റ​ർ വ​നി​ത റി​ലേ, 4×100 മീ​റ്റ​ർ പു​രു​ഷ റി​ലേ ടീ​മു​ക​ൾ എ​ന്നി​വ​രാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. പു​രു​ഷ 400 മീ​റ്റ​ർ ഹ​ർ​ഡ്ൽ​സി​ൽ യ​ശ​സ് പ​ലാ​ക്ഷ, വ​നി​ത 800 മീ​റ്റ​ർ ട്വി​ങ്കി​ൾ ചൗ​ധ​രി, വ​നി​ത ലോ​ങ്ജം​പി​ൽ ശൈ​ലി സി​ങ് എ​ന്നി​വ​ർ വെ​ള്ളി സ്വ​ന്ത​മാ​ക്കി. മ​ല​യാ​ളി ലോ​ങ്ജം​പ് താ​രം ആ​ൻ​സി സോ​ജ​ന്റെ​താ​ണ് ഏ​ക വെ​ങ്ക​ലം.

Leave a Reply

Your email address will not be published. Required fields are marked *