Your Image Description Your Image Description

ആലപ്പുഴ : കലവൂർ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആറ് ദിവസത്തെ ബേക്കിംഗ് വർക്ക് ഷോപ്. കേക്കുകൾ, പുഡ്ഡിങ്ങുകൾ, കുക്കീസുകൾ, ഐസ് ക്രീമുകൾ എന്നിവയുടെ നിർമ്മാണ പരിശീലനം ആരംഭിക്കുന്നു.

പരിശീലനത്തിന് താല്പര്യമുള്ള 18നും – 45നും ഇടയിൽ പ്രായമുള്ളവർ ജൂൺ 16 ന്, രാവിലെ 10.30 ന് പരിശീലന കേന്ദ്രത്തിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങൾ പരിശീലന കേന്ദ്രത്തിൽ ലഭ്യമാണ്. ഫോൺ: 8330011815, 9746487851, 7034350967

Leave a Reply

Your email address will not be published. Required fields are marked *