Your Image Description Your Image Description

കോ​ട്ട​യം: മു​ണ്ട​ക്ക​യം ടൗ​ണി​ലെ പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ മാ​ലി​ന്യ​ങ്ങ​ൾ​ക്ക് തീ ​പി​ടി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശി തട്ടാർ കുന്നേൽ സജു ജോസഫ് (45) ആണ് അറസ്റ്റിലായത്.

പ്രതി ഇറങ്ങിപ്പോകുന്നതിന്റെ നിർണായക തെളിവ് പൊലീസിന് ലഭിച്ചിരുന്നു. ഞായറാഴ്ച രാത്രി 7 ഓടെയായിരുന്നു സംഭവം. ജനപ്രതിനിധികളുടെയും, നാട്ടുകാരുടെയും ഇടപെടലിലാണ് വൻദുരന്തം ഒഴിവായത്.

തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയിലേക്കെത്തിയത്. തുടർന്ന് പൊലീസിന്റെ സഹായത്തോടെ മുണ്ടക്കയം ടൗണിൽ നിന്നാണ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *