Your Image Description Your Image Description

പറവൂർ: പൊലീസുകാരെ മർദ്ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ.കുഞ്ഞിത്തൈ പാലപ്പറമ്പിൽ ശ്രിചന്ദിനെ (26) പൊലീസ് പിടികൂടിയത്. സംഭവത്തിൽ രക്ഷപ്പെട്ട കുഞ്ഞിത്തൈ മാക്കോതപറമ്പിൽ ശ്യാം ഒളിവിലാണ്.

ശനിയാഴ്ച വൈകിട്ട് നാലിന് കുഞ്ഞിത്തൈ കപ്പേളയ്ക്ക് സമീപത്താണ് സംഭവം. വാഹനപരിശോധന നടത്തിയിരുന്ന പൊലീസ് സംഘം തടഞ്ഞിട്ടും ശ്രിചന്ദും ശ്യാമും സഞ്ചരിച്ചിരുന്ന കാർ നിറുത്തിയില്ല. തുടർന്ന് ഇവരെ പിൻതുടർന്ന് പോലീസ് പിടികൂടി.

സ്റ്റേഷനിലേക്ക് കാർ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവർ തയ്യറായില്ല. വാക്കുതർക്കത്തിനിടെയാണ് ഇവർ പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചത്. കോടതിയിൽ ഹാജരാക്കിയ ശ്രീചന്ദിനെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *