Your Image Description Your Image Description

മനാമ: ബഹ്റൈനില്‍ ചൂട് ഉയരുന്നു. രാജ്യത്ത് അടുത്ത ആഴ്ച മുഴുവന്‍ താപനില ഉയരുമെന്ന മുന്നറിയിപ്പാണ് വന്നിരിക്കുന്നത്. വരും ദിവസങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്നാണ് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ജൂൺ എട്ട് മുതല്‍ ജൂൺ 12 വരെ ചൂട് ഉയരും. പ​ക​ൽ താ​പ​നി​ല 41 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ​ നി​ന്ന് തു​ട​ങ്ങി ക്ര​മേ​ണ ഉ​യ​രും.

ആ​ഴ്ച​യു​ടെ മ​ധ്യ​ത്തി​ൽ ചൂ​ട് 44 ഡി​ഗ്രി വ​രെ ഉ​യ​രുമെന്നും മുന്നറിയിപ്പിൽ പറയുന്നു. രാ​ത്രി കു​റ​ഞ്ഞ താ​പ​നി​ല 21 ഡി​ഗ്രി​ക്കും 26 ഡി​ഗ്രി​ക്കും ഇ​ട​യി​ലാ​യി​രി​ക്കും. അതേസമയം യുഎഇയിലെ പല സ്ഥലങ്ങളിലും ബലിപെരുന്നാൾ അവധി ദിവസങ്ങളില്‍ മഴ ലഭിച്ചിരുന്നു. രാജ്യത്ത് മഴ പെയ്തതോടെ കനത്ത ചൂടിനാണ് ആശ്വാസമായത്.

Leave a Reply

Your email address will not be published. Required fields are marked *