Your Image Description Your Image Description

വൈറ്റില: കൊച്ചി ബൈപാസ് റോഡില്‍ വൈറ്റില ജംങ്ഷനില്‍ ഡോക്ടര്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് കാനയില്‍ വീണു. അപകടത്തിൽ യാത്രക്കാരി നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

കടവന്ത്ര ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ സുബൈദ സെയ്ദ് (62) അപകടത്തില്‍പ്പെട്ടത്. സംഭവ സമയത്ത് ഇവര്‍ മാത്രമേ കാറില്‍ ഉണ്ടായിരുന്നുള്ളൂ. മുന്‍ ലക്ഷദീപ് എം.പി. പി.എം. സെയ്ദിന്റ മകളും നിലവിലെ ലക്ഷദീപ് എം.പിയായ മുഹമ്മദ് ഹംദുള്ള സെയ്ദിന്റെ സഹോദരിയുമാണ് ഡോക്ടര്‍ സുബൈദ സെയ്ദ്.

വൈറ്റില മേല്‍പാലം ഇറങ്ങി അരൂര്‍ ഭാഗത്തേക്കു വരുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മെയിന്‍ റോഡിനും സര്‍വ്വീസ് റോഡിനുമിടക്കുള്ള മൂടിയില്ലാ കാനയിലേക്കു മറിയുകയായിരുന്നു. ഓടി കൂടിയ നാട്ടുകാരാണ് കാറില്‍ നിന്നും സുബൈദ സെയ്ദിനെ പുറത്തെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *