Your Image Description Your Image Description

ടെഹ്‌റാന്‍: ഇസ്രയേലിന്റെ ആണവ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്തുവെന്നും വൈകാതെ പുറത്തുവിടുമെന്നും ഭീഷണിയുമായി ഇറാന്‍. ഇറാന്റെ ആക്രമണ ശേഷിയെ ശക്തിപ്പെടുത്തുന്ന ‘രഹസ്യങ്ങളുടെ ശേഖരം’ എന്നാണ് അവയെ വിശേഷിപ്പിച്ചത്.

ഇന്റലിജന്‍സ് മന്ത്രി ഇസ്മായില്‍ ഖത്തീബ് ഒരു അഭിമുഖത്തിലാണ് വെല്ലുവിളി നടത്തിയത്. എന്നാല്‍ ഇത് സംബന്ധിച്ച തെളിവുകളൊന്നും ഇറാന്‍ പുറത്തുവിട്ടിട്ടില്ല.

ആണവ പദ്ധതി ആരോപിച്ച് ഇറാനുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ യു.എന്നില്‍ നീക്കം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഇറാന്റെ വെളിപ്പെടുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *