Your Image Description Your Image Description
Your Image Alt Text

കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ്  സെക്യേര്‍ഡ് റിഡീമബിള്‍ എന്‍സിഡികളിലൂടെ 300 കോടി രൂപ സമാഹരിക്കും.  75 കോടി രൂപയുടെ ഈ ഇഷ്യുവിലെ 225 കോടി രൂപയുടെ ഗ്രീന്‍ ഷൂ ഓപ്ഷന്‍ അടക്കമാണ് 300 കോടി രൂപ. 1000 രൂപ വീതം മുഖവിലയുള്ള എന്‍സിഡികള്‍ ജനുവരി 12 മുതല്‍ ജനുവരി 25 വരെ ലഭ്യമാകും. ആവശ്യമെങ്കില്‍ നേരത്തെ തന്നെ ഇതു ക്ലോസ് ചെയ്യാനുള്ള വ്യവസ്ഥകളുമുണ്ട്.

24 മാസം, 36 മാസം, 60 മാസം, 96 മാസം  എന്നിങ്ങനെയുള്ള കാലാവധികള്‍ ഉള്ളതാണ് എന്‍സിഡികള്‍. പ്രതിമാസ, വാര്‍ഷിക തവണകളായോ കാലാവധിക്കു ശേഷം ഒരുമിച്ചോ  ലഭിക്കുന്ന രീതിയില്‍ 9.26 ശതമാനം മുതല്‍ 9.75 ശതമാനം വരെയാണ് യീല്‍ഡ്. ക്രിസില്‍ എഎ-/സ്റ്റേബില്‍ റേറ്റിങാണ് ഇതിനു നല്‍കിയിട്ടുള്ളത്. ബിഎസ്ഇയിലെ ഡെറ്റ് വിഭാഗത്തില്‍ ഈ എന്‍സിഡി ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.

നിലവിലുള്ളതും പുതുതായി എത്തുന്നതുമായ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ 3600-ല്‍ പരം ശാഖകളില്‍ ഏതെങ്കിലും സന്ദര്‍ശിച്ചോ തങ്ങളുടെ മൊബൈല്‍ ആപ്പ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ ഉപയോഗിച്ചോ എന്‍സിഡികളില്‍ നിക്ഷേപിക്കാമെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു. ക്രിസില്‍ എഎ-/സ്റ്റേബില്‍ റേറ്റിങ് ഉള്ളതിനാല്‍ ഈ ഇഷ്യുവിന് മികച്ച പ്രതികരണമാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *