Your Image Description Your Image Description

കു​വൈ​ത്ത് സി​റ്റി: അ​ന്ത​രി​ച്ച അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി. മു​ൻ അ​മീ​റി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​ൻ യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി പ്ര​ത്യേ​ക സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. സെ​ഷ​ന്റെ ആ​രം​ഭ​ത്തി​ൽ അ​ന്ത​രി​ച്ച അ​മീ​റി​നെ അ​നു​ശോ​ചി​ച്ചും ആ​ദ​രി​ക്കു​ന്ന​തി​നു​മാ​യി സ​ഭ ഒ​രു മി​നി​റ്റ് മൗ​നം ആ​ച​രി​ച്ചു.

അ​ന്ത​രി​ച്ച അ​മീ​റി​നെ ജ്ഞാ​ന​ത്തി​ന്റെ​യും ക്ഷ​മ​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്റെ​യും അ​മീ​ർ എ​ന്ന് യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടറ​സ് വി​ശേ​ഷി​പ്പി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്റെ വേ​ർ​പാ​ടി​ന്റെ ദുഃ​ഖ​ത്തി​ൽ ഞ​ങ്ങ​ൾ ഒ​ന്നി​ക്കു​ന്നു. കു​വൈ​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണ് ശൈ​ഖ് ന​വാ​ഫ് ത​ന്റെ ജീ​വി​തം സ​മ​ർ​പ്പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കു​വൈ​ത്തി​ന്റെ അ​തി​രു​ക​ൾ​ക്ക​പ്പു​റം അ​ന്ത​രി​ച്ച അ​മീ​ർ ആ​ദ​ര​ണീ​യ​നാ​യ ഒ​രു രാ​ഷ്ട്ര​ത​ന്ത്ര​ജ്ഞ​നാ​യി​രു​ന്നു.

പ്ര​തി​രോ​ധ ന​യ​ത​ന്ത്ര​ത്തി​ന്റെ നി​ശ്ച​യ​ദാ​ർ​ഢ്യ​മു​ള്ള നേ​താ​വും, പ്രാ​ദേ​ശി​ക​വും ആ​ഗോ​ള​വു​മാ​യ സ്ഥി​ര​ത​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്റെ​യും ഉ​റ​ച്ച ശ​ബ്ദ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും അ​ന്റോ​ണി​യോ ഗു​ട്ടറ​സ് പ​റ​ഞ്ഞു. പു​തി​യ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് ഗു​ട്ടറ​സ് ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ കു​വൈ​ത്തു​മാ​യു​ള്ള ശ​ക്ത​മാ​യ പ​ങ്കാ​ളി​ത്ത​വും സൗ​ഹൃ​ദ​വും തു​ട​രു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

ശൈ​ഖ് ന​വാ​ഫി​ന്റെ ഭ​ര​ണ​കാ​ലം പൊ​തു​സേ​വ​ന​ത്താ​ലും ഐ​ക്യം, അ​ന്ത​സ്സ്, ഐ​ക്യ​ദാ​ർ​ഢ്യം എ​ന്നീ ത​ത്ത്വ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യാ​ലും അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും രാ​ജ്യ​ത്തും വി​ദേ​ശ​ത്തും ന​യ​ത​ന്ത്ര മി​ക​വി​ന് അ​ദ്ദേ​ഹം പ്ര​ശ​സ്ത​നാ​യി​രു​ന്നു​വെ​ന്നും യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി പ്ര​സി​ഡ​ന്റ് ഡെ​ന്നി​സ് ഫ്രാ​ൻ​സി​സ് ത​ന്റെ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *